കസ്റ്റംസ് പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ ലേലത്തിൽ വിൽക്കുന്നു

റിയാദ് – ഇറക്കുമതി തീരുവയും മൂല്യവർധിത നികുതിയും മറ്റും നൽകാതെ കടത്താൻ ശ്രമിക്കുന്നതിനിടെ സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ പൊതുലേലത്തിൽ വിൽക്കുന്നു.

റിയാദ് ഡ്രോഡോക്ക് കസ്റ്റംസിൽ ജൂലൈ അഞ്ചിന് രാവിലെ പത്തിനാണ് ലേലം. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒരു ലക്ഷം റിയാലിന്റെ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കണം.

അതോറിറ്റിയുടെ പേരിൽ ഇഷ്യു ചെയ്ത് ബാങ്കിൽനിന്ന് അറ്റസ്റ്റ് ചെയ്ത ചെക്ക് മുഖേനയാണ് ഗ്യാരണ്ടി കെട്ടിവെക്കേണ്ടത്. ലേലം പിടിക്കുന്നവർ ലേലത്തുകയും രണ്ടര ശതമാനം കമ്മീഷനും നിശ്ചിത സമയത്തിനകം അടക്കണം. നിശ്ചിത സമയത്തിനകം പണമടച്ച് ആഭരണങ്ങൾ കൊണ്ടുപോകാത്ത പക്ഷം ഇവ സൂക്ഷിക്കാനുള്ള വാടക നൽകേണ്ടിവരും. ലേലം പിടിക്കുന്നവർ പണമടച്ച് ആഭരണങ്ങൾ കൊണ്ടുപോകാത്ത പക്ഷം അവ വീണ്ടും പൊതുലേലത്തിൽ വിൽക്കും.

 

 

 

 

 

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കണം. തവക്കൽനാ ആപ്പ്, സാമൂഹിക അകലം, ശരീര ഊഷ്മാവ് പരിശോധിക്കൽ, ഒത്തുചേരൽ തടയൽ പോലെ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പ്രകാരമുള്ള മുഴുവൻ മുൻകരുതൽ നടപടികളും പാലിച്ചാണ് ലേലം സംഘടിപ്പിക്കുകയെന്നും അതോറിറ്റി വ്യക്തമാക്കി.

 

 

 

.

spot_img

Related Articles

Latest news