എക്കിള്‍ മാറ്റാന്‍ ചില പൊടിക്കൈകള്‍

എല്ലാവരിലും ഉണ്ടാവുന്ന സ്വാഭാവിക പ്രവര്‍ത്തനമാണ് എക്കിള്‍. ചിലയിടങ്ങളില്‍ ഇക്കിള്‍ എന്നും പറയും. തുടര്‍ച്ചയായ രണ്ടു ദിവസവും എക്കിള്‍ നില്‍ക്കുന്നില്ലായെങ്കില്‍ അത് വിദഗ്ധ ചികിത്സ തേടേണ്ട വിഷയമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എക്കിളിനെ നിസാരമായി കാണരുത്. അമിതമായി എക്കിള്‍ ഉണ്ടാവുന്നത് നിരീക്ഷിച്ചാല്‍ ന്യുമോണിയ പോലുള്ള രോഗസാധ്യതകളെ മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കും.

ശ്വാസോച്ഛാസത്തിനിടെ ഡയഫ്രത്തിലുണ്ടാവുന്ന പ്രശ്‌നമാണ് എക്കിളായി രൂപപ്പെടുന്നത്. മദ്യത്തിന്റെ അമിതമായ ഉപയോഗം, എരിവ് കൂടുതലായുള്ള ഭക്ഷണം, വെപ്രാളത്തില്‍ ഭക്ഷണം കഴിക്കുന്നത്, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവ എക്കിള്‍ ഉണ്ടാകാന്‍ കാരണമാകും. പെട്ടന്ന് എക്കിളിനെ ഇല്ലാതാക്കാന്‍ ചില വഴികളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം:

1. വായില്‍ നിറയെ വെള്ളമെടുത്തിട്ട്‌ വിരല്‍കൊണ്ട്‌ മൂക്ക്‌ അടച്ചു പിടിച്ച്‌ ഒരു മിനിറ്റ്‌ ഇരിക്കുക.

2. ചുക്ക് അരച്ചു തേനില്‍ കഴിക്കുക.

3. തുമ്പപ്പൂവ് അരച്ചു മോരില്‍ സേവിക്കുക.

4. വായില്‍ പഞ്ചസാരയിട്ടശേഷം ഒന്നോ രണ്ടോ മിനിട്ടുകൊണ്ട് കുറേശ്ശയായി അലിയിച്ചിറക്കുക.

5. മാവിന്‍റെ ഇല കത്തിച്ച പുക ശ്വസിക്കുക.

6. ചൂടുവെള്ളത്തില്‍ ഇന്തുപ്പ് പൊടി ചേര്‍ത്തു കഴിക്കുക.

spot_img

Related Articles

Latest news