ന്യൂഡല്‍ഹി: വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനെ പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം കോവിന്‍ പോര്‍ട്ടലില്‍ ഒരുക്കി കേന്ദ്രസര്‍ക്കാര്‍. പ്രവാസികള്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
ഇനി മുതല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പർ രേഖപ്പെടുത്താമെന്ന് ആരോഗ്യസേതു ആപ്പ് ട്വീറ്റ് ചെയ്തു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പർ രേഖപ്പെടുത്താനുള്ള സേവനമാണ് കോവിന്‍ പോര്‍ട്ടില്‍ ഒരുക്കിയത്.
വിദേശരാജ്യങ്ങളില്‍ അംഗീകരിച്ച വാക്‌സിന്‍ സ്വീകരിക്കണമെന്നാണ് വ്യവസ്ഥ. രേഖയുടെ ആധികാരികത ഉറപ്പുവരുത്താന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്ബര്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.ഇത് സുഗമമാക്കാനാണ് വാക്‌സിന്‍ രജിസ്‌ട്രേഷനായി രാജ്യവ്യാപകമായി ഉപയോഗിക്കുന്ന കോവിന്‍ പോര്‍ട്ടലില്‍ പ്രത്യേക സംവിധാനം ഒരുക്കിയത്.
Media wings: