രാജ്യത്ത് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയിലാണ് സംഭവം. നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവാണെങ്കിസും ആവശ്യത്തിന് ആശുപത്രി കിടക്കകള്‍ ഉണ്ടെങ്കിലും എല്ലാ ജില്ലകളും കുറഞ്ഞത് ലെവൽ 3 നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കി. ലെവൽ 3 നിയന്ത്രണങ്ങൾക്ക് കീഴിൽ റെസ്റ്റോറന്റുകൾ, ജിമ്മുകൾ, സലൂണുകൾ, സ്പാകൾ എന്നിവയില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. വൈകുന്നേരം 4 മണി വരെയാണ് തുറക്കാൻ അനുവാദമുള്ളത്. സ്വകാര്യ ഓഫീസുകൾക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. വിവാഹങ്ങളില്‍ 50 പേര്‍ക്കും സംസ്കാര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. മാളുകളും തിയേറ്ററുകളും തുറക്കരുത്.

 

 

നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് കേസുകളുടെ വർധനവിന് ഇടയാക്കില്ലെന്ന് ജില്ലാ ഭരണകൂടങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. നിയമലംഘകര്‍ക്ക് പിഴ ചുമത്തും. കേസുകള്‍ കൂടിയാല്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കും. ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കെങ്കിലും വാക്സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. കൊങ്കൺ മേഖലയിലെ രത്‌നഗിരി സിവിൽ ആശുപത്രിയിലാണ് ഡെല്‍റ്റ പ്ലസ് ബാധിച്ച് സ്ത്രീ മരിച്ചത്. രാജ്യത്ത് 48 പേരിലാണ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്.

 

 

രാജസ്ഥാനിലും ഡെല്‍റ്റ പ്ലസ്; രോഗം വാക്‌സിനെടുത്ത വയോധികക്ക്.

 

 

രാജസ്ഥാനിലും ജനിതക വകഭേദം സംഭവിച്ച ഡെല്‍റ്റ പ്ലസ് കോവിഡ് വൈറസ് സ്ഥിരീകരിച്ചു. മേയില്‍ കോവിഡ് ബാധിച്ച് ഭേദമാകുകയും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്ത 65കാരിക്കാണ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. മേയ് 31നാണ് വയോധികയുടെ സാംപിള്‍ പരിശോധനക്ക് അയച്ചത്. 25 ദിവസത്തിന് ശേഷമാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച് ഫലം ലഭിച്ചതെന്ന് ബിക്കാനീറിലെ പി.ബി.എം ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. രോഗിയുമായി ബന്ധപ്പെട്ടവര്‍ക്കും അയല്‍ക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ മേഖലയില്‍ ഒരു മാസത്തിനിടെ കോവിഡ് ബാധിച്ചവരെയെല്ലാം വീണ്ടും പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. 21 രോഗികളുള്ള മഹാരാഷ്ട്രയാണ് പട്ടികയില്‍ മുന്നില്‍.

 

 

ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച 51 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 174 ജില്ലകളെ ബാധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ജില്ലകളിൽ കണ്ടെയ്ൻമെന്റ് സോണുകൾ തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. 22 കേസുകൾ സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് കണക്കിൽ മുന്നിൽ. അൺലോക്ക് ഇളവുകളിൽ നിയന്ത്രണം കൊണ്ടുവരാൻ മഹരാഷ്ട്ര നടപടി തുടങ്ങി.

 

 

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ ഗണ്യമായി കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,183 പേർ കൊവിഡ് ബാധിച്ച് മരിച്ചു. വാക്‌സീൻ സ്വീകരിച്ചാൽ മൂന്നാം തരംഗത്തെ വിജയകരമായി മറികടക്കാമെന്നാണ് ഐ.സി.എം.ആർ വ്യക്തമാക്കുന്നത്.

spot_img

Related Articles

Latest news