ദുബായ്- കേരളത്തിൽനിന്നുള്ള രണ്ടു ആയുർവേദ ഡോക്ടർമാർക്ക് യു.എ.ഇ ഗോൾഡൻ വിസ നൽകി. ഡോ. ശ്യാം വിശ്വനാഥൻ പിള്ള, ഡോ. ജസ്‌ന ജമാൽ എന്നിവർക്കാണ് ഗോൾഡൻ വിസ സമ്മാനിച്ചത്. അബുദാബിയിലെ ബുർജിൽ ഡേ സർജറി സെന്റർ സി.ഇ.ഒ ആണ് ഡോ. ശ്യാം വിശ്വനാഥൻ. കൊല്ലം സ്വദേശിയായ ഡോ. ശ്യാം 2001 മുതൽ ദുബായിയിലുണ്ട്. യു.എ.ഇയിൽ ആയുർവേദ ചികിത്സക്ക് അംഗീകാരം നേടിക്കൊടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചത് ശ്യാം ആയിരുന്നു. 2002-ൽ ആയുർവേദത്തിന് അംഗീകാരം ലഭിച്ചു. ഇതേവർഷം തന്നെ ശ്യാമിന് എം.ഒ.എച്ച് അംഗീകാരവും ലഭിച്ചു.
തൃശൂർ സ്വദേശിയാണ് ഡോ. ജസ്‌ന. 12 വർഷമായി ഇവർ യു.എ.ഇയിലുണ്ട്. ആർക്കിടെക്ട് ഷാജു ഖാദറിനെ വിവാഹം ചെയ്തതിന് ശേഷമാണ് ഇവർ യു.എ.ഇയിൽ എത്തിയത്. അൽ മംമ്‌സാറിലാണ് ഇവരുടെ ആയുർവേദ സ്ഥാപനം പ്രവർത്തിക്കുന്നത്.