സര്‍വകലാശാല പരീക്ഷ നീട്ടി വയ്ക്കണം: ശശി തരൂര്‍ ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ നടക്കാനിരിക്കുന്ന സര്‍വകലാശാല പരീക്ഷ നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ എംപി ഗവര്‍ണറെ കണ്ടു. അനുഭാവപൂര്‍ണ്ണമായ പ്രതികരണമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായും തരൂര്‍ അറിയിച്ചു.

കോവിഡ് പ്രതിസന്ധികള്‍ക്കിടെ സര്‍വകലാശാലാ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെയാണ് ശശി തരൂര്‍ ഗവര്‍ണറെ സമീപിച്ചത്. കോവിഡ് പ്രതിസന്ധികള്‍ക്കിടെ നടത്തുന്ന പരീക്ഷക്കെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷവും പരീക്ഷ മാറ്റിവെക്കണമെന്ന നിലപാടിലാണ്.

രോഗവ്യാപനം കൂടൂന്ന സമയത്ത് ഓഫ് ലൈന്‍ പരീക്ഷ നടത്തുന്നതിന്റെ ആശങ്കയാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ളത്. വാക്സിന്‍ എല്ലാവര്‍ക്കും ലഭിച്ചില്ലെന്നതടക്കമുള്ള ആശങ്കയാണ് ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും പങ്ക് വെക്കുന്നത്. പരീക്ഷ മാറ്റിവെയ്ക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും സര്‍വകലാശാലകള്‍ വ്യക്തമാക്കുന്നു.

spot_img

Related Articles

Latest news