പ്രവാസികൾക്ക് വാക്‌സിൻ വിതരണം ഉടൻ പൂർത്തിയാക്കുക: മലബാർ ഡവലപ്മെന്റ് ഫോറം

മലപ്പുറം: കോവിഡ് പ്രതിസന്ധിയിൽ യാത്രാ വിലക്ക് നേരിടുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം

വരുന്ന തൊഴിലാളികളടക്കമുള്ള പതിനഞ്ച് ലക്ഷത്തോളം പ്രവാസികൾക്ക് രണ്ടാം ഡോസ് കോവി ഷീൽഡ് വാക്സിൻ വിതരണം ത്വരിതഗതിയിലാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മലബാർ ഡവലെപ്പ്മെൻറ് ഫോറം കോഴിക്കോട്, മലപ്പുറം , കണ്ണൂർ ഡി.എം.ഒ ഓഫിസുകൾക്ക് മുമ്പിലും വയനാട് വൈത്തിരി താലൂക്ക് ഹോസ്പ്പിറ്റലിനു മുമ്പിലും ധർണ്ണ നടത്തി.

മലപ്പുറത്തെ ധർണ്ണ പി.ഉബൈദുള്ള എം.എൽ.എ.ഉൽഘാനം ചെയ്തു.

ലക്ഷകണക്കിന് മലയാളികൾ യു.എ ഇ യിലേക്കും സൗദി അറേബ്യയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്രക്കായി ഒരുങ്ങി നിൽക്കുക്കുന്നത്. ഇതിൽ 90 ശതമാനവും മലബാറിൽ നിന്നുമുള്ള സാധാരണ തൊഴിലാളികളാണ് വിസ തീരുന്ന കലാവധിക്കുള്ളിൽ തിരിച്ചെത്തിയില്ലങ്കിൽ ജോലി നഷ്ടപ്പെടും.

ജൂലൈ എഴ് മുതൽ വിമാന കമ്പനികൾ ബുക്കിങ്ങ് ആരംഭിക്കുന്നുണ്ട്. രണ്ട് ഡോസും എടുത്തവർക്ക് മാത്രമേ യാത്ര അനുവധിക്കുകയുള്ളു. 10 ശതമാനം പ്രവാസികൾക്ക് മാത്രമെ ഇത് വരെ വാക്സിൻ നൽകിയിട്ടുള്ളു.
ആരോഗ്യ വകുപ്പ് സൗജന്യമായി നൽകുന്ന വാക്സിൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി നൽകി വരുന്നു. എന്നാൽ വളരെ തുച്ചമായ ആളുകൾക്കാണ് ഇത് വരെ വാക്സിൻ എടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. പലയിടങ്ങളിലും സ്റ്റോക്ക് തീർന്നു. സംസ്ഥാന അരോഗ്യവകുപ്പിൻ്റെ കോവീ-ഷീൽഡ് വാക്സിൻ പുതുതായി നൽകാൻ സ്റ്റോക്ക് ഇല്ലെന്നാണ് അറിവ്.
കേന്ദ്രസർക്കാരിൽ നിന്ന് വാക്സിൻ ലഭിക്കാൻ നിമയകടമ്പ കൾ വലുതാണ് താനും. അങ്ങിനെ വന്നാൽ പ്രവാസികൾക്കുള്ള വാക്സിൻ വിതരണം വളരെ വൈകും ഇത് സാധാരണ പ്രവാസികൾക്ക് വലിയ തരത്തിലുള്ള പ്രതിസന്ധി ഉണ്ടാക്കും. പലർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യവുമാണ്. ഇത് വലിയ ദുരന്തത്തിലെക്ക് പ്രവാസികളെയും കുടുംബത്തെയും കൊണ്ടെത്തിക്കും. ആരോഗ്യവകുപ്പ് അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ജില്ലാതല ആരോഗ്യ കേന്ദ്രങ്ങൾക്ക് മുമ്പിൽ സമരം സങ്കടിപ്പിച്ചത് . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തിരഞ്ഞെടുത്ത അംഗങ്ങൾ നടത്തുന്നു ധർണ്ണകൾക്ക് മുഴുവൻ പ്രവാസികളുടെയും പൊതുജനങ്ങളുടെയും പിന്തുണ വേണമെന്നും എംഡിഎഫ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news