ഒമാനിലെ പുരാതന നഗരമായ ഖല്‍ഹാത്ത് നവീകരിക്കാന്‍ പദ്ധതി.3.11 ലക്ഷം റിയാല്‍ ചെലവിട്ടാണ് ഒമാന്റെ സാംസ്കാരിക വൈവിധ്യം സമ്പന്നമാക്കുന്നതിനുള്ള മാതൃകാ പദ്ധതി നടപ്പിലാക്കുക.
പൈതൃക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇബ്രാഹീം സൈദ് അല്‍ ഖാറൂസിയും ഒമാന്‍ എല്‍.എന്‍.ജി സി.ഇ.ഒ ഡോ.ആമിര്‍ നാസര്‍ അല്‍ മതാനിയുമാണ് ധാരണാപത്രം ഒപ്പുവെച്ചത്. ആദ്യ ഘട്ട നവീകരണത്തിനുള്ള കരാറാണ് ഒപ്പുവെച്ചത്.
പുരാതന നഗരത്തൻ്റെ സംരക്ഷണത്തിന് ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാകും നടക്കുക.സന്ദര്‍ശകര്‍ക്കുള്ള നടപ്പാതകള്‍, ദിശാ സൂചികകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയും ആദ്യ ഘട്ടത്തില്‍ നിര്‍മിക്കും.