ശമീമ ബീഗത്തെ ലണ്ടനിലേക്ക് മടങ്ങാന്‍ അനുവദിക്കണം, പിന്തുണച്ച് യു.എസ് ഉദ്യോഗസ്ഥന്‍

ലണ്ടന്‍- വടക്കന്‍ സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന ഐ.എസ് പ്രവര്‍ത്തകന്റെ വിധവ ശമീമ ബീഗത്തെ ബ്രിട്ടനിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് മുന്‍ യു.എസ് നയതന്ത്ര ഉദ്യോഗസ്ഥന്‍.
ശമീമ ഇപ്പോള്‍ ഒരു തരത്തിലുള്ള സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൊയേഷ്യയില്‍ യു.എസ് അംബാസഡറായിരുന്ന പീറ്റര്‍ ഗല്‍ബ്രെയത്ത് ഈ ആവശ്യം ഉന്നയിച്ചത്. ക്രൊയേഷ്യന്‍ സ്വാതന്ത്ര്യ യുദ്ധ കാലത്താണ് ഇദ്ദേഹം സഗ്രിബില്‍ അംബാസഡറായിരുന്നത്.
ഐ.എസ് ആദര്‍ശം പൂര്‍ണമായും ഒഴിവാക്കിയ ശമീമ ബീഗത്തെ ലണ്ടനിലേക്ക് മടങ്ങാന്‍ അനുവദിക്കണം. സിറിയയിലെ അല്‍ റോജ് അഭയാര്‍ഥി ക്യാമ്പിലാണ് ഇപ്പോള്‍ ശമീമയുള്ളത്. പതിനഞ്ചാം വയസ്സിലാണ് മറ്റു രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളോടൊപ്പം തുര്‍ക്കി വഴി സിറിയയിലെത്തിയത്. 2015 ല്‍ അവിടെ എത്തിയ ഇവര്‍ പിന്നീട് ഐ.എസ് പ്രവര്‍ത്തകരെ വിവാഹം ചെയ്തു.
ബ്രിട്ടീഷ് പൗരത്വം എടുത്തുമാറ്റാനുള്ള അധികൃതരോട് ആവശ്യപ്പെട്ട ശമീമ ബീഗം നിയമപോരാട്ടം തുടരുകയാണ്.

spot_img

Related Articles

Latest news