സംസ്ഥാനത്തിന്റെ വാണിജ്യ-വ്യവസായ മുന്നേറ്റത്തിന് കരുത്ത് പകർന്ന് കൊച്ചിയിൽ നിന്നുള്ള ഹ്രസ്വദൂര കണ്ടെയ്നർ കപ്പൽ ബേപ്പൂരിലെത്തി. രണ്ടര വർഷത്തിനു ശേഷമാണ് ബേപ്പൂരിൽ കണ്ടെയ്നർ കപ്പലെത്തുന്നത്.
സർവീസ് കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മൻസൂഖ് മാണ്ഡവ്യ ബുധനാഴ്ച ഉച്ചയോടെയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന അഴീക്കൽ തീരദേശ ചരക്കു കപ്പൽ സർവ്വീസിന് ഇതോടെ ഔദ്യോഗിക തുടക്കമായി.
കൊച്ചി വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനലിൽ നിന്ന് 42 കണ്ടെയ്നറുകളുമായി ‘ഹോപ്പ് -7’ ഇന്നലെ രാവിലെ ആറുമണിയോടെയാണ് ബേപ്പൂർ തീരത്തടുത്തത്.