കർഷക സമരത്തോടെ ഐക്യദാർഢ്യം അറിയിച്ചു പോപ്പ് സിംഗർ റിഹാനക്കും പാരിസ്ഥിതിക പ്രവർത്തക ഗ്രെറ്റ തുംബർഗിനും പിന്നാലെ മീന ഹാരിസും രംഗത്ത്. വിദേശ സെലിബ്രിറ്റികളുടെ അഭിപ്രായങ്ങൾക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ബോളിവുഡ് സെലിബ്രിറ്റികൾ രംഗത്തുവന്നിരുന്നു.
ഇതിനു പിന്നാലെ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകൾ മീന ഹാരിസും കർഷക സമരത്തോടെ ഐക്യപ്പെട്ടുകൊണ്ടു രംഗത്ത് വന്നിട്ടുണ്ട്. യു എൻ മനുഷ്യാവകാശ സംഘടനയും ഇതേ ആവശ്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു നടന്ന അനിഷ്ട സംഭവങ്ങളെയും ഇന്റർനെറ്റ് വിച്ഛേദത്തിനെതിരെയും മീന ഹാരിസ് ശക്തമായ ഭാഷയിൽ അപലപിച്ചു