ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സ്വർണ്ണം വിൽപ്പന നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുതൽക്കൂട്ടും.

കൊച്ചി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ താങ്ങാകാൻ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സ്വർണവും. ജനങ്ങൾ പണത്തിന് പകരം സ്വന്തം ആഭരണങ്ങളും വിവാഹചലഞ്ചെന്ന പേരിൽ യുവാക്കൾ വിവാഹദിനത്തിൽ സ്വർണാഭരണങ്ങളും മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു.

ഒട്ടേറെ പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണവും സ്വർണവും സംഭാവനയായി കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ നൽകിയത്. മാലയും വളയും മോതിരവും സ്വർണനാണയങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ ലഭിച്ച സ്വർണം വിൽക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

2018ലെ പ്രളയം മുതലാണ് ദുരിതാശ്വാസനിധിയിലേക്ക് സ്വർണം കൂടുതലായി ലഭിച്ചുതുടങ്ങിയതെന്ന് ധനകാര്യവകുപ്പ് അധികൃതർ പറയുന്നു. 500 ഗ്രാമിലേറെ സ്വർണമാണ് ഇക്കാലയളവിൽ ലഭിച്ചത്. ഒരുവർഷത്തിനിടെ എറണാകുളത്ത് മാത്രം 224.67 ഗ്രാം സ്വർണം ലഭിച്ചു. സ്വർണം നേരിൽക്കണ്ട് ബോധ്യപ്പെടാനും അവസരം നൽകും. ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുതൽക്കൂട്ടും. ക്വട്ടേഷൻ ക്ഷണിച്ചാണ് സർക്കാർ സ്വർണം വിൽക്കുക.

Mediawings:

spot_img

Related Articles

Latest news