അർജ്ജുൻ ആയങ്കിയുടെ ഭാര്യയ്ക്കും കസ്റ്റംസ് നോട്ടീസ്.

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്തിൽ അറസ്റ്റിലായ അർജ്ജുൻ ആയങ്കിയുടെ ഭാര്യയ്ക്കും കസ്റ്റംസ് നോട്ടീസ്. അർജ്ജുന്റെ ഭാര്യ അമല അർജ്ജുനാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിലെത്താനാണ് നിർദ്ദേശം.

അതിനിടെ ഇന്ന് കാലത്ത് മുതൽ  അർജ്ജുൻ ആയങ്കിയുടെ വീട്ടിലെ കസ്റ്റംസ്  തെളിവെടുപ്പ് പൂർത്തിയായി. വീട്ടിൽ നിന്നും നിർണായക തെളിവുകൾ ലഭിച്ചെന്ന് സംഘം പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ടി പി വധക്കേസ് പ്രതികൾക്കും ബന്ധമുണ്ടെന്ന് കസ്റ്റംസ് കസ്റ്റഡിയിൽ ഇരിക്കെ ചോദ്യം ചെയ്യലിൽ അർജ്ജുൻ ആയങ്കി മൊഴി നൽകിയിരുന്നു. ഇതാദ്യമായാണ് കേസിലെ ബന്ധം സമ്മതിച്ച് അർജ്ജുൻ മൊഴി നൽകുന്നത്.

കൊടി സുനി,ഷാഫി തുടങ്ങിയവരുടെ സഹായം ലഭിച്ചുവെന്നും തക്കതായ പ്രതിഫലം ടി.പി പ്രതികൾക്ക് നൽകിയെന്നും കസ്റ്റംസിന് നൽകിയ മൊഴിയിൽ അർജ്ജുൻ വെളിപ്പെടുത്തിയിരുന്നു. ഒളിവിൽ കഴിയാൻ കൊടി സുനിയുടേയും ഷാഫിയുടേയും സഹായം ലഭിച്ചെന്നും അർജ്ജുൻ പറഞ്ഞിരുന്നു.
കോവിഡ് വാക്സിൻ ട്രയൽ വളണ്ടിയർമാരാകാൻ അവസരം
ത​നി​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത് സ്വ​ർ​ണ​ക്ക​ട​ത്തി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നാ​ണെന്ന് അർജുൻ ആയങ്കിയുമായി കസ്റ്റംസ് സംഘം കണ്ണൂരിൽ തെളിവെടുപ്പ്.
കണ്ണൂർ:കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുമായി കസ്റ്റംസ് സംഘം കണ്ണൂരിൽ  തെളിവെടുപ്പ് തുടങ്ങി.  അർജുൻ്റെ അഴീക്കോട്ടെ വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ് കസ്റ്റംസ് തീരുമാനം.

spot_img

Related Articles

Latest news