ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതിയില്ല

കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാരായ ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ എന്നിവർ സമർപ്പിച്ച അപേക്ഷ ദ്വീപ് കലക്ടർ തള്ളി. എം.പിമാരുടെ സന്ദർശനം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്.

 

 

നേരത്തെ ഇടത് എം.പിമാരുടെ അപേക്ഷയും വിചിത്ര നിർദേശം ഉന്നയിച്ച് ലക്ഷദ്വീപ് ഭരണകൂടം തള്ളിയിരുന്നു. ലക്ഷദ്വീപ് സന്ദർശിക്കണമെങ്കിൽ എം.പിമാർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വിചിത്ര നിർദേശമാണ് ലക്ഷദ്വീപ് ഭരണകൂടം മുന്നോട്ട് വച്ചിരുന്നത്. സന്ദർശനാനുമതി നിഷേധിച്ച് നൽകിയ മറുപടിയിലാണ് ഈ വിവാദ നിബന്ധനയുള്ളത്.

spot_img

Related Articles

Latest news