മാവൂർ: പ്രവാസി പെൻഷൻ സർക്കാർ വാക്ക് പാലിക്കുക, പ്രവാസികൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുക, മടക്കയാത്രക്ക് കാത്ത് നിൽക്കുന്ന പ്രവാസികളുടെ വാക്സിനേഷൻ ഉടൻ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മാവൂർ പഞ്ചായത്ത് പ്രവാസി ലീഗിൻ്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി.
മാവൂരിൽ നടന്ന ധർണ്ണയിൽ മാവൂർ പഞ്ചായത്ത് പ്രവാസി ലീഗ് ട്രഷറർ പി.ടി. അബ്ദുറഹിമാൻ ഊർക്കടവ്, വൈ.പ്രസിഡന്റ് കൊയപ്പത്തൊടി നാസിമുദ്ധീൻ, സി.കെ മുഹമ്മദലി, വർക്കിംങ്ങ് സെക്രട്ടറി റൂമാൻ കുതിരാടം, നൗഷാദലി മണന്തലക്കടവ് തുടങ്ങിയവർ പങ്കെടുത്തു.