ഡെല്‍റ്റാ വകഭേദം അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് വീണ്ടും കോവിഡ് തരംഗമുണ്ടായേക്കുമെന്ന ഭീതിയില്‍ ഇറാന്‍. രാജ്യത്തെ ആന്റിവൈറസ് ദൗത്യസേനയുമായി നടത്തിയ യോഗത്തിനിടെ പ്രസിഡന്റ് ഹസന്‍ റുഹാനിയാണ് വീണ്ടും കോവിഡ് തരംഗമുണ്ടാകാനുള്ള മുന്നറിയിപ്പ് നല്‍കിയത്.
ഡെല്‍റ്റാ വകഭേദം പടര്‍ന്നുപിടിച്ചു കഴിഞ്ഞു. അതിതീവ്രവ്യാപനശേഷിയുള്ള ഡെല്‍റ്റാ വകഭേദം കോവിഡിന്റെ അഞ്ചാം തരംഗത്തിന് കാരണമായേക്കുമെന്ന ആശങ്കയും റുഹാനി യോഗത്തില്‍ പങ്കുവച്ചു.
84,000 പേരാണ് ഇറാനില്‍ കോവിഡ് ബാധിച്ച് മരിച്ചത്.