അപൂർവ്വരോഗം ബാധിച്ചു ചികിൽസാസഹായം തേടുന്ന കുടുംബത്തിന് കാന്തപുരത്തിന്റെ സഹായ വഗ്ദാനം

അപൂര്‍വ രോഗം ബാധിച്ച്‌ ചികിത്സാ സഹായം തേടുന്ന മാട്ടൂലിലെ പി കെ റഫീഖിന്റെയും പി സി മറിയുമ്മയുടെയും മകന്‍ മുഹമ്മദിനും കുടുംബത്തിനും ആശ്വാസമേകി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഫോണ്‍ വിളിയെത്തി. ഇന്നലെ രാവിലെയാണ് മുഹമ്മദിന്റെ പിതാവ് റഫീഖിന് കാന്തപുരത്തിന്റെ വിളിയെത്തിയത്. ചികിത്സക്ക് തന്റെയും പ്രസ്ഥാനത്തിന്റെയും ആവശ്യമായ എല്ലാവിധ പിന്തുണയും സഹായവും കാന്തപുരം വാഗ്ദാനം ചെയ്തു.

ഉസ്താദിന്റെ വിളിയും ആശ്വാസവാക്കും തന്റെ മനസ്സിന് കുളിര്‍മയേകിയെന്ന് റഫീഖ് പറഞ്ഞു.
”’അപൂര്‍വങ്ങളില്‍ അപൂര്‍വമായ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ് എം എ) എന്ന രോഗമാണ് മുഹമ്മദിന് ബാധിച്ചത്. മുഹമ്മദിന്റെ മൂത്ത സഹോദരി പതിനഞ്ചുകാരിയായ അഫ്റക്കും ഇതേ രോഗമാണ്.

ഈ രോഗത്തിന് അടുത്ത കാലത്തായി യു എസില്‍ കണ്ടുപിടിച്ച മരുന്ന് രണ്ട് വയസ്സിനുള്ളില്‍ നല്‍കിയാല്‍ കുട്ടി സാധാരണ നിലയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് മുഹമ്മദിനെ പരിചരിക്കുന്ന വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നത്. പക്ഷേ, മരുന്നിന്റെ വിലയും അതിന്റെ അപൂര്‍വതയുമാണ് ഈ പാവപ്പെട്ട കുടുംബത്തെ പ്രതിസന്ധിയിലാക്കുന്നത്. 18 കോടി രൂപയാണ് മരുന്നിന്റെ വില. കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു ചികിത്സാ കമ്മിറ്റി രൂപവത്ക്കരിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news