കിറ്റക്സ് അനുഭവം കേരളത്തിൽ വ്യവസായ സൗഹൃദാന്തരീക്ഷം ഇല്ലാതാക്കുന്നത്: കത്തോലിക്ക കോൺഗ്രസ്

തിരുവമ്പാടി : കേരളത്തിൽ ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നല്കാൻ ഉതകുന്ന വിധം 3500 കോടി രൂപയുടെ മുതൽ മുടക്ക് നടത്തി പുതിയ വ്യവസായ സംരംഭം ആരംഭിക്കുവാനുള്ള നീക്കത്തിൽ നിന്ന് പിന്മാറുന്നതിനുള്ള കിറ്റക്സ് കമ്പനി ഉടമയുടെ തീരുമാനം സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമില്ലായ്മയാണ് വെളിവാക്കുന്നത് എന്ന് കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത കമ്മറ്റി . 200 കോടിയിൽ അധികം രൂപ പ്രതിവർഷം സംസ്ഥാന ഖജനാവിലേക്ക് നികുതിയിനത്തിൽ നല്കുന്ന, നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വ്യവസായ സംരംഭത്തിനെതിരെ വൈരനിര്യാതന ബുദ്ധിയോടെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും നടത്തുന്ന നീക്കങ്ങളും അപവാദ പ്രചരണങ്ങളിലും മനം മടുത്താണ് പുതിയ സംരംഭത്തിൽ നിന്ന് പിൻവാങ്ങുന്നത് എന്ന കിറ്റക്സ് എം ഡി സാബു ജേക്കബിന്റെ നിലപാട് പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. ട്വന്റി 20 കിഴക്കമ്പലം മോഡലിൽ ജനപക്ഷ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ അതിനു നേതൃത്വം കൊടുക്കുന്ന സാബു ജേക്കബിനോട് ശത്രുതാമനോഭാവത്തോടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തികൾ സംശുദ്ധ രാഷ്ട്രീയത്തോടും കേരളത്തിലെ ഭാവി തലമുറയോടും കാണിക്കുന്ന അക്ഷന്തവ്യമായ കുറ്റമാണ്. ജനക്ഷേമകരമായ ഇത്തരം രാഷ്ട്രീയ പ്രവർത്തനമാണ് നാടിനാവശ്യം എന്ന തിരിച്ചറിവ് രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടാവുകയാണ് വേണ്ടതെന്ന് സമിതി ചൂണ്ടിക്കാണിച്ചു. ഈ വ്യവസായ സംരംഭം ഇവിടെ ആരംഭിക്കുന്നതിനും നിലനിർത്തുന്നതിനുo അതുവഴി പതിനായിരങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുമുള്ള സൗഹൃദാന്തരീക്ഷം ഒരുക്കാൻ ഉത്തരവാദിത്ത പ്പെട്ടവർ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. കൃഷിയിടങ്ങളിൽ കർഷകർ നട്ടുവളർത്തിയ ചന്ദന മൊഴികെയുള്ള മരങ്ങൾ മുറിച്ചെടുക്കുന്നതിന് തടസ്സം നില്ക്കുകയും കർഷക വിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നവർക്കെതിരെ കടുത്ത രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് മുന്നറിയിപ്പ് നല്കി. ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിച്ച് ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഡോ. ചാക്കോ കാളം പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനീഷ് വടക്കേൽ , ഗ്ലോബൽ സമിതി സെക്രട്ടറിമാരായ ബേബി പെരുമാലിൽ, ട്രീസ സെബാസ് സ്റ്റ്യൻ, രൂപത വൈസ് പ്രസിഡന്റ് തോമസ് മുണ്ടപ്ലാക്കൽ, ആന്റണി കളത്തൂപറബിൽ, ബേബി കിഴക്കേഭാഗം, ഷാജി കണ്ടത്തിൽ, സജി കരോട്ട് , വർഗ്ഗീസ് കണ്ണാത്ത്, ഉമ്മച്ചൻ , പ്രിൻസ് തിനംപറമ്പിൽ ,ജോയി നെല്ലിക്കുന്നേൽ, ലീലാമ്മ പുത്തേട്ട് , ജോർജ്ജ് കുബ്ലാനി തുടങ്ങിയവർ പ്രസംഗിച്ചു.

spot_img

Related Articles

Latest news