കെഎസ്‌ആര്‍ടിസിയിലെ പെന്‍ഷന്‍ വിതരണം ചൊവ്വാഴ്ച്ച മുതല്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ ജൂണ്‍ മാസം വിതരണം ചെയ്യാനുള്ള പെന്‍ഷന്‍ വിതരണം ചൊവ്വാഴ്ച്ച മുതല്‍ ആരംഭിക്കും. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

കെഎസ്‌ആര്‍ടിസിക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള തുക നല്‍കി വന്നിരുന്ന പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുമായുള്ള കരാര്‍ മേയ് മാസത്തില്‍ അവസാനിച്ചിരുന്നു. കരാര്‍ ഒരു മാസത്തേക്ക് പുതുക്കി പുതുക്കുന്നതിനുള്ള എംഒയുവില്‍ കെഎസ്‌ആര്‍ടിസി സിഎംഡി, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംഡി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ ഒപ്പു വെച്ചു.

പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റി വഴി 65.84 കോടി രൂപ വിതരണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. 2018 മുതല്‍ പെന്‍ഷന്‍ വിതരണം നടത്തിയ ഇനത്തില്‍ പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റികള്‍ക്ക് ഇത് വരെ 2432 കോടി രൂപ സര്‍ക്കാരില്‍ നിന്നും തിരിച്ചടവ് നടത്തിയതായും അദ്ദേഹം പറഞ്ഞു.

spot_img

Related Articles

Latest news