ടോക്കിയോ ഒളിമ്പിക്‌സ്: ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാക കൈയിലേന്തുന്നത് മേരി കോമും മന്‍പ്രീത് സിംഗും

2021 ജൂലൈ 23ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇതിഹാസ ബോക്‌സർ എംസി മേരി കോം ഉം പുരുഷ ഹോക്കി ടീം ക്യാപ്ടൻ മൻ‌പ്രീത് സിംഗും ഇന്ത്യൻ സംഘത്തിന്റെ പതാകവാഹകരാകും.

ഓഗസ്റ്റ് 8ന് നടക്കുന്ന സമാപന ചടങ്ങിൽ ഗുസ്തി താരം ബജ്‌റംഗ് പുനിയയാണ് ഇന്ത്യൻ പതാക കൈയിലേന്തുക. 2012 ലണ്ടൻ ഗെയിംസിൽ വെങ്കലം നേടിയ മേരി കോമിന്റെ അവസാനത്തെ ഒളിമ്പിക്സ് ആയിരിക്കും ടോകിയോ ഒളിംബിക്സ്.
മൻ‌പ്രീത് സിംഗ് മൂന്നാം തവണയാണ് രാജ്യത്തെ പ്രതിനിധികരിച്ച് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. 2012 ലണ്ടൻ ഒളിമ്പിക്സിലും , 2016 റിയോ ഒളിമ്പിക്സിലും മനപ്രീത് സിംഗും പങ്കെടുത്തിരുന്നു. ബജറങ്ക് പുനിയയുടെ കന്നി ഒളിംബിക്സ് ആണ് ടോകിയോ ഒളിംബിക്സ്.

spot_img

Related Articles

Latest news