പുസ്തകങ്ങള്‍ വായിക്കാറുണ്ടോ എന്ന് ചോദിച്ചാല്‍ ഏതു മലയാളിയും ‘അതെ’ എന്ന് ഉത്തരം തരുന്നെങ്കില് അതിന്റെ പിന്നില്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന എഴുത്തുകാരനുണ്ടാവും. ഇതില്‍ ‘ആഖ്യ എവിടെ ആഖ്യാതമെവിടെ’ എന്ന ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലാത്ത കുറേ മണ്ണിന്റെ മണമുള്ള കൃതികള്‍ സമ്മാനിച്ച കഥാകാരന്, ബേപ്പൂര്‍ സുല്‍ത്താന്‍, വിടവാങ്ങിയിട്ട് 27 വര്‍ഷങ്ങള്‍. ബഷീറിന്റെ ഓര്‍മ്മ ദിനത്തില്‍ ബഷീറായി വെള്ളിത്തിരയുടെ മതിലുകള്‍ താണ്ടിയ മമ്മൂട്ടി അദ്ദേഹത്തിന്റെ പുസ്തക പാരായണവുമായി ചേരുന്നു.
“വൈക്കം എന്റെ കൂടി ജന്മനാടാണ്. എഴുത്തുകാരനായിരുന്നെങ്കില്‍ വൈക്കം മുഹമ്മദ് കുട്ടിയായിരുന്നിരിക്കാം. എന്നും എപ്പോഴും ഒരു വായനക്കാരനായിരുന്നു.
”’ചെറുപ്പത്തില്‍ കേട്ടുപരിചയിച്ച ബഷീര്‍ കഥകള്‍ പിന്നീട് വായിക്കുകയുണ്ടായി. ഭാഗ്യം കൊണ്ട് അദ്ദേഹത്തിന്റെ മൂന്നു കഥാപാത്രങ്ങള്‍ ചെയ്തു. ബാല്യകാല സഖിയില്‍ മജീദായും മജീദിന്റെ ബാപ്പയായും അഭിനയിച്ചു. മതിലുകളില്‍ ബഷീറിനെ തന്നെ അവതരിപ്പിക്കുകയുണ്ടായി. മതിലുകള്‍ എന്ന തത്വചിന്ത തന്നെ അത്ഭുതമായി തോന്നാം. ഒരുപാട് മതിലുകളുള്ള കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. കാലാതീതമായ ബഷീറിയന്‍ സിദ്ധാന്തങ്ങളെ നമ്മള് ഓര്‍മ്മിച്ചുകൊണ്ടിരിക്കുക,” മമ്മൂട്ടി പറഞ്ഞു…
ബഷീര്‍ സ്മൃതിക്കു വേണ്ടി സംഘാടകര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് മമ്മൂട്ടി ‘മതിലുകള്‍’ അവസാന ഭാഗം വായിച്ചത്. സിനിമയില്‍ അഭിനയിച്ച ആ രംഗങ്ങള്‍ വീണ്ടും വായിക്കുമ്ബോള് ഒരിക്കല്‍ക്കൂടി അഭിനയിക്കാനുള്ള ആഗ്രഹം തോന്നുന്നുവെന്നും മമ്മൂട്ടി. പറഞ്ഞു::