കണ്ണൂര്‍: അപൂര്‍വ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സക്ക് വേണ്ട 18 കോടി രൂപ ഏഴു ദിവസം കൊണ്ട് തന്നെ ലഭിച്ചെന്ന് ചികിത്സ സഹായ സമിതി അറിയിച്ചു. വാര്‍ത്ത വന്നതോടെ വിവിധ കോണുകളില്‍ നിന്ന് ഇവര്‍ക്ക് സഹായം ഒഴുകുകയായിരുന്നു. സോഷ്യല്‍മീഡിയയിലും ധനസമാഹരണത്തിന് സഹായകരമായി. സിനിമ, രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ളവര്‍ സഹായത്തിനായി കൈകോര്‍ത്തു. . ഇനി ആരും പണം അയക്കേണ്ട അതിൽനിന്നും സമിതി അറിയിച്ചു.
കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന് മുഹമ്മദിന് ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കില്‍ ലോകത്ത് ഏറ്റവും വിലകൂടിയ മരുന്ന് കിട്ടിയാലേ സാധിക്കൂ. പേശികളെ ക്ഷയിപ്പിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്. ഈ മരുന്ന് ഇന്ത്യയിലെത്തണമെങ്കില്‍ 18 കോടി രൂപ ചെലവ് വരും.