റഷ്യയുടെ വിദൂര കിഴക്കൻ കംചട്ക ഉപദ്വീപിൽ 28 പേരുമായി റഷ്യൻ എഎൻ -26 വിമാനം കാണാതായതായി രാജ്യത്തെ എമർജൻസി മന്ത്രാലയം അറിയിച്ചു.
പ്രാദേശിക തലസ്ഥാനമായ പെട്രോപാവ്ലോവ്സ്ക്-കാംചട്സ്കിയിൽ നിന്ന് ഉപദ്വീപിന്റെ വടക്കൻ ഭാഗത്തുള്ള പലാനയിലേക്കുള്ള യാത്രാമധ്യേ കൺട്രോൾ റൂമുമായുള്ള വാർത്താ വിനിമയ ബന്ധം നഷ്ടപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.
രക്ഷാപ്രവർത്തകർ പ്രദേശത്തേക്ക് പോകുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 22 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
പ്രദേശത്തെ കാലാവസ്ഥ മൂടിക്കെട്ടിയതാണെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തെ ഉദ്ധരിച്ച് ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.