കോഴിക്കോട്: വാഹനരജിസ്ട്രേഷൻ പുതുക്കലും ഫിറ്റ്നസ് ടെസ്റ്റുകളും കോഴിക്കോട് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനുകീഴിലുള്ള ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിൽ തിങ്കളാഴ്ചമുതൽ തുടങ്ങി.
തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഓട്ടോറിക്ഷകൾക്കും ചൊവ്വ, വെള്ളി ദിവസങ്ങളിൽ മറ്റുവിഭാഗത്തിൽപ്പെട്ട വാഹനങ്ങൾക്കും സേവനം ലഭ്യമാകും. ആവശ്യക്കാർ വാഹൻ പോർട്ടലിൽ സിറ്റിസൺസ് കോർണർ വിൻഡോയിൽനിന്ന് അപ്പോയ്ൻമെന്റ് എടുത്ത് ടോക്കൺസഹിതം വരണം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറിലുള്ള വാഹനങ്ങളും വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറിലുളള വാഹനങ്ങളും ഹാജരാക്കാം.
രജിസ്ട്രേഷൻ നമ്പറിലെ അവസാന അക്കമാണ് കണക്കാക്കേണ്ടത്. സേവനങ്ങൾക്കായി ഹാജരാക്കുന്ന വാഹനങ്ങളും ഡ്രൈവർമാരും കോവിഡ് മാനദണ്ഡം പാലിച്ചുമാത്രമേ ഗ്രൗണ്ടിൽ പ്രവേശിക്കാവൂവെന്ന് ആർ.ടി.ഒ. ഇ. മോഹൻദാസ് അറിയിച്ചു. ഡ്രൈവിങ് ടെസ്റ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ കളക്ടറുടെ അനുമതി ലഭിച്ചാലുടനെ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.