കാരായി രാജനും, കാരായി ചന്ദ്രശേഖരനും പ്രതിചേർക്കപ്പെട്ട ഫസൽ വധക്കേസിൽ വഴിത്തിരിവ്. ഫസലിനെ വധിച്ചത് താനടക്കമുള്ളവരാണെന്ന കുപ്പി സുബീഷിൻ്റെ മൊഴിയെ തുടർന്നാണ് തുടരന്വേഷണത്തിന് ഹൈകോടതി സിബിഐക്ക് നിർദ്ദേശം നൽകിയത്.
നേരത്തെ കുപ്പി സുബീഷിൻ്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കണ്ട് സി.ബി.ഐ കോടതി തള്ളിയതായിരുന്നു. വിധിയെ പി.ജയരാജൻ സ്വാഗതം ചെയ്തു. 2006 ഒക്ടോബർ 22 നാണ് ഫസൽ കൊല്ലപ്പെട്ടത്. എൻ ഡി എഫ് പ്രവർത്തകനായിരുന്ന ഫസലിനെ കൊടി സുനി ഉൾപ്പടെയുള്ളവർ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ ഗൂഡാലോചനയിൽ 6,8 പ്രതികളായ കാരായി രാജനും, കാരായി ചന്ദ്രശേഖരനും 9 വർഷത്തോളമായി നാടുകടത്തപ്പെട്ട സ്ഥിതിയിലാണ്. തുടരന്വേഷണ വിധി ഇരുവർക്കും ആശ്വാസമേകുന്നതാണ്.