കേരള – കര്‍ണാടക പൊതു ഗതാഗതം പുനരാരംഭിക്കുന്നു

യാത്രക്കാര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പൊതുഗതാഗതം പുനരാരംഭിക്കുവാനൊരുങ്ങി കേരളവും കര്‍ണാടകയും. കേരള – കര്‍ണാടക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ജൂലൈ 12 മുതല്‍ ആരംഭിക്കാന്‍ കെഎസ്‌ആര്‍ടിസി തയ്യാറാണെന്ന് കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.  ഗതാഗത മന്ത്രിയാണ് ഇക്കാര്യം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്.

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടകയും അറിയിച്ചു. ഇത് പ്രകാരം അടുത്ത തിങ്കളാഴ്ച മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും.

അതേസമയം, യാത്രക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുകയും, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതുകയും വേണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദിവസവും യാത്ര ചെയ്യുന്നവരാണെങ്കില്‍ പതിനഞ്ച് ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യം അനുസരിച്ച്‌ പരിമിതമായ സര്‍വീസാണ് കോഴിക്കോട് കാസര്‍ഗോഡ് വഴി കെഎസ്‌ആര്‍ടിസി നടത്തുക

spot_img

Related Articles

Latest news