വയോധികയെ കൊലപ്പെടുത്തിയ മരുമകൾ പിടിയിൽ

ഇരിട്ടി: കരിക്കോട്ടക്കരി 18 ഏക്കറിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവം കൊലപാതകം കായംമാക്കൽ മറിയക്കൂട്ടി (82)യെ കൂടെ താമസിക്കുന്ന മകന്റെ ഭാര്യ ബലമായി വാതിൽ പടിയിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മറിയക്കൂട്ടിയുടെ കൂടെ താമസിക്കുന്ന മൂത്തമകൻ മാത്യുവിന്റെ ഭാര്യ എൽസി (54)നെ കരിക്കോട്ടക്കരി സി ഐ ശിവൻ ചോടോത്ത് അറസ്റ്റ് ചെയ്തു. ബൂധനാഴ്ച്ച വൈകീട്ട് 6. 30 തോടെയാണ് മറിയക്കൂട്ടി വീട്ടിനുള്ളിൽ കട്ടില പടിക്ക് സമീപം വീണ് ചോരവാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും മറിയക്കുട്ടി യുടെ ബന്ധുക്കളും പരാതിപ്പെട്ടതിനെ തുടർന്ന നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സംഭവം കൊല പാതകമാണെന്ന് തെളിഞ്ഞത്.
സംഭവ ത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ . മറിയക്കൂട്ടി മൂത്തമകൻ മാത്യുവിന്റെയും മരുമകൾ എൽസിയുടേയും കൂടെയാണ് താമസിക്കുന്നത്. ഇരുവരും തമ്മിൽ വീട്ടിൽ നിരന്തരമായ വീട്ടിൽ വെച്ച് വഴക്കിടാറുണ്ടായിരുന്നു . ടാപ്പിംങ്ങ് തൊഴിലാളിയായ മകൻ രാവിലെ ജോലിക്ക് പോയാൽ രാത്രിയിലാണ് തിരച്ചെത്തുക. സംഭവ ദിവസം ഉച്ചക്ക് മറിയക്കൂട്ടിയും എൽസിയും തമ്മിൽ വാക്കേറ്റും ഉണ്ടായി. ഊന്നു വടിയിൽ മാത്രം നടക്കാൻ ശേഷിയുള്ള മറിയക്കുട്ടി വീട്ടിന്റെ സെൻട്രൽ ഹാളിൽ വാതിൽ പടി യോട് ചേർന്ന് കസേരയിൽ ഇരിക്കുകയായിരുന്നു. വാക്ക് തർക്കവും പരസ്പരം ചീത്ത വിളിയും ശക്തമായതോടെ കസേരയിൽ നിന്നും എഴുന്നേൽക്കാനുള്ള ശ്രമത്തിനിടയിൽ മറിയക്കുട്ടിയെ എൽസി തള്ളി താഴെയിട്ടു. വീഴ്ച്ചക്കിടയിൽ മറിയക്കുട്ടി യുടെ തവ ചുമരിലിടിച്ച് മുറിവ് പറ്റി. ഇത് പുറത്തറിയുമെന്ന പേടിയിൽ മറിയകുട്ടിയെ എഴുന്നേൽക്കാൻ അനുവദിക്കാതെ തല നിരന്തരം വാതിൽ പടിയിൽ ബലമായി ഇടിച്ച് കൊലപ്പെടുത്തി.
തൻ വരൻ താമസിക്കുമെന്നു പറയാൻ വൈകിട്ട് ആറരയോടെ വീട്ടിലേക്ക് ഫോൺ വിളിച്ച ഭർത്താവ് മാത്യുവിനോട് അമ്മ വീണ് ചെറിയ മുറിവ് പറ്റിയതായി പറഞ്ഞു. മാത്യു എത്തുമ്പോഴെക്കും മറിയക്കൂട്ടി മരിച്ചിരുന്നു. ഞാൻ പറമ്പിൽ ചക്ക പറിക്കാൻ പോയപ്പോൾ അമ്മ അബദ്ധത്തിൽ വീണ് മുറിവേൽക്കുകയും ചോര വാർന്ന് മരിക്കുകയുമായിരുന്നുവെന്നാണ് എൽസി ഭർത്താവിനോടും അയൽപക്കക്കാരോടും പറഞ്ഞത്. പോലീസിന്റെ ആദ്യ പരിശോധന യിലും തലയ്ക്കുള്ള മുറിവും കൈ ഒടിഞ്ഞ നിലയിലും കണ്ടതിനാൽ അബന്ധത്തിൽ വീണപ്പോൾ ഉണ്ടായ മരണമാണെന്നേ സംശയിച്ചിരുന്നുള്ളു.
വീണ വിവരം സമീപത്തെ വീട്ടുകാരെ അറിയിച്ചിരുന്നതായി എൽസി ആദ്യം പോലീസിന് മൊഴി നൽകിയിരുന്നു. നാട്ടുകാർ ദുരൂഹത ആരോപിച്ചതോടെ ജില്ലാ പോസീസ് മേധവി ഉൾപ്പെടെ സ്ഥലത്തെത്തി മൃതദേഹം വിശദ പരിശോധനയ്ക്ക് വിധേയമാക്കി. ഫോറസിക്ക് പരിശോധനയിൽ തലയുടെ പല ഭാഗങ്ങളിലും ചതവും മുറിവും കണ്ടെത്തി. ഇതോടെ മരണത്തിൽ അസ്വഭാവികത പോലീസിനും ഉണ്ടായി. സമീപത്തെ വീട്ടുകാരുടെ മൊഴിയെടുത്തപ്പോൾ മറിയക്കൂട്ടി വീണ വിവരം എൽസി അറിയിച്ചിരുന്നില്ലെന്നും പോലീസിന് മനസിലായി. തുടർന്ന് വ്യാഴാഴ്ച്ച വൈകിട്ട് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയശേഷം എൽസിയെ സി.ഐ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റും സമ്മതിച്ചത്. തള്ളിയിട്ടപ്പോൾ വീണ് മുറിവു പറ്റിയ മറിയക്കൂട്ടിയെ തലമുടികുത്തിന് പിടിച്ച് കട്ടില പടിയിൽ പല തവണ ഇടിക്കുകയായിരുന്നുവെന്ന് പോലിസിനോട് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി വെള്ളിയാഴ്ച്ച രാവിലെ മട്ടന്നൂർ കോടതിയിൽ ഹജരാക്കി റിമാണ്ട് ചെയ്തു. മറിയക്കൂട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിലെ മൃതദേഹ പരിശോധനയ്ക്ക് ശേഷം നാട്ടിലെത്തിച്ച് കരിക്കോട്ടക്കരി പള്ളിയിൽ സംസ്‌ക്കരിച്ചു. പരേതനായ തോമസ് ആണ് മറിയക്കുട്ടിയുടെ ഭർത്താവ്.

Mediawings Kannur

spot_img

Related Articles

Latest news