തിരുവനന്തപുരം: അടിസ്ഥാന വികസന രംഗത്തും വ്യവസായ മേഖലയിലും വന്‍കിട പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുമ്പോൾ ഉണ്ടായ കിറ്റെക്സ് വിവാദം പരിഹരിക്കാന്‍ സര്‍ക്കാർ മുൻകയ്യെടുക്കുന്നു. തുടര്‍ഭരണം ലഭിച്ചതിന് പിന്നാലെ പൂര്‍ണമായി വ്യവസായ സൗഹൃദ സംസ്ഥാനമായി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവെച്ച വന്‍കിട പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും പുതിയ വികസന സാധ്യതകള്‍ തേടുകയും ചെയ്യുന്നതിനിടെയാണ് ഉദ്യോഗസ്ഥ, രാഷ്ട്രീയ ഇടപെടല്‍ ആരോപിച്ച് കിറ്റെക്സ് എം.ഡി 3,500 കോടിയുടെ നിക്ഷേപ പദ്ധതി സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുമെന്ന് പ്രസ്താവിച്ചത്. കിറ്റെക്സുമായുള്ള പോരില്‍ സര്‍ക്കാറും സി.പി.എമ്മും മാത്രമല്ല കോണ്‍ഗ്രസ് നേതാക്കളും ഉണ്ട്. സംസ്ഥാനം വിടുമെന്ന് ഉടമ ഭീഷണി ആവര്‍ത്തിക്കുമ്പോ ഴും സംയമനത്തോടെ നേരിടാനാണ് സര്ക്കാറിെന്റയും വ്യവസായവകുപ്പിന്റെയും തീരുമാനം.
വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രസ്താവന ഉദ്യോഗസ്ഥരുടെയോ നേതാക്കളുടെയോ ഭാഗത്ത് നിന്നുണ്ടാവരുതെന്നാണ് പാര്‍ട്ടി നിര്‍ദേശം. പക്ഷേ കിറ്റെക്സ് ഉടമയുടെ ആക്ഷേപങ്ങളില്‍ വസ്തുത വിശദീകരിക്കും.