ചാരിറ്റിപണപ്പിരിവില്‍ സര്‍ക്കാര്‍ നിരീക്ഷണം വേണം: ഹൈക്കോടതി

ചാരിറ്റിക്കായുള്ള പണപ്പിരിവില്‍ സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. ആര്‍ക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല. പണപ്പിരിവില്‍ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

പണം നല്‍കുന്നവര്‍ കബളിപ്പിക്കപ്പെടാന്‍ പാടില്ല. ചാരിറ്റി യൂട്യൂബര്‍മാര്‍ എന്തിനാണ് സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു. പണം എവിടെ നിന്ന് വരുന്നെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. സംസ്ഥാന പൊലീസും ഇടപെടണമെന്ന് കോടതി പറഞ്ഞു.

മലപ്പുറത്ത് അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് സൗജന്യ ചികിത്സ സര്‍ക്കാര്‍ നല്‍കണം എന്ന പിതാവിന്റെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം കുട്ടിക്കായി ക്രൗഡ് ഫണ്ടിംഗ് നടത്താമെന്ന് കോടതി പറഞ്ഞിരുന്നു. നേരത്തെ ഉണ്ടായ സംഭവങ്ങളും കോടതി ചൂണ്ടിക്കാട്ടി.

spot_img

Related Articles

Latest news