മലപ്പുറത്ത് മാധ്യമപ്രവര്ത്തകന് നേരെയുണ്ടായ പൊലീസ് മര്‍ദനത്തില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദനത്തിന്റെ രീതി സ്വീകരിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്തി വ്യക്തമാക്കി. മലപ്പുറത്തെ വിഷയത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
‘ഇത്തരം നിലപാട് പരസ്യമായി സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ അതില്‍ ആക്ഷേപം ഉണ്ടാവുക സ്വാഭാവികമാണ്. മലപ്പുറത്തുണ്ടായ സംഭവത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കും’. അദ്ദേഹം പറഞ്ഞു. ജൂലൈ എട്ടിനാണ് മലപ്പുറം പുറത്തൂരില്‍ പ്രസ്ക്ലബ് സെക്രട്ടറി കെ പി എം റിയാസിന് പൊലിസ് മര്‍ദനമേറ്റത്. തിരൂര്‍ സിഐ ഫര്‍സാദിന്റെ നേതൃത്വത്തിലാണ് മര്‍ദിച്ചത്. പ്രകോപനമില്ലാതെയാണ് ആക്രമണമുണ്ടായതെന്നും സിഐക്കെതിരെ നടപടിയെടുക്കണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടിരുന്നു.