കൊച്ചി: നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ലക്ഷദ്വീപിലെ കവരത്തിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അതിശക്തമായ ആകാശച്ചുഴിയില്‍പെട്ടു. വിമാനം ലാന്‍ഡ് ചെയ്യാന്‍ അഞ്ച് മിനിറ്റ് മാത്രം അവശേഷിക്കുമ്ബോഴായിരുന്നു അപകടം. ഇതേതുടര്‍ന്ന് വിമാനം നെടുമ്ബാശ്ശേരിയില്‍ തിരിച്ചിറക്കി.
പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലാണ് വന്‍ ദുരന്തം ഒഴിവായത്. വിമാനം ശക്തമായി ഉലഞ്ഞതിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് പരുക്കേറ്റു. വിമാനത്തിലെ ഒരു എയര്‍ ഹോസ്റ്റസിനും കവരത്തി എസ്.ഐ അമീര്‍ ബിന്‍ മുഹമ്മദി (ബെന്നി) നുമാണ് പരുക്കേറ്റത്. എയര്‍ ഹോസ്റ്റസിന്റെ കൈ ഒടിഞ്ഞു. ബെന്നിയുടെ തലയിലാണ് പരുക്ക്.
ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് കവരത്തിയിലേക്ക് മടങ്ങുമ്ബോഴായിരുന്നു എസ്.ഐയ്ക്ക് പരുക്കേറ്റത്. ഉച്ചയ്ക്ക് 11.30 നാണ് എയര്‍ ഇന്ത്യ വിമാനം നെടുമ്ബാശ്ശേരിയില്‍ നിന്നു കവരത്തിയിലേക്ക് പുറപ്പെട്ടത്.
അപകടത്തെത്തുടര്‍ന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് വിമാനം നെടുമ്ബാശ്ശേരിയില്‍ തിരിച്ചിറക്കിയത്. 22 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ ഹോട്ടലിലേക്ക് മാറ്റി.
ഞായറാഴ്ച മറ്റൊരു വിമാനത്തില്‍ ഇവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കും. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്ന് ഈ വിമാനം പിന്നീട് ബംഗളൂരുവിലേക്ക് പോയി.