കൗമാരക്കാരുടെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം തര്‍ക്കവിഷയമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതില്‍ പോക്‌സോ നിയമം നിര്‍ണായകമാണെങ്കിലും പ്രായപൂര്‍ത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തര്‍ക്കവിഷയമായി തുടരുന്നുവെന്നു ബോംബെ ഹൈക്കോടതി.

18 വയസ്സില്‍ താഴെയുള്ളവരെ കുട്ടികളായാണു നിയമം കണക്കാക്കുന്നത്. തന്റെ സമ്മതത്തോടെയാണു കാമുകന്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് ഇവര്‍ പറഞ്ഞാല്‍ നിയമത്തിന്റെ കണ്ണില്‍ സാധുതയില്ല. 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 19 വയസ്സുള്ള ബന്ധുവിനെ പോക്‌സോ പ്രകാരം ശിക്ഷിച്ച കീഴ്ക്കോടതി വിധി താല്‍ക്കാലികമായി റദ്ദാക്കിയാണു നിരീക്ഷണം.

പെണ്‍കുട്ടി നേരത്തേ എഫ്‌ഐആറില്‍ നല്‍കിയ മൊഴി മാറ്റിയതും ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അഭാവവുമാണ് ശിക്ഷ റദ്ദാക്കുന്നതിന് കാരണങ്ങളായി കോടതി പറഞ്ഞത്. തന്റെ സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്നാണു പെണ്‍കുട്ടിയുടെ പുതിയ മൊഴി. കീഴ്ക്കോടതി വിധിക്കെതിരെയുള്ള അപ്പീലില്‍ വിചാരണ തുടരും. പ്രതിക്ക് ജാമ്യം അനുവദിച്ച കോടതി വിചാരണ ദിവസങ്ങളില്‍ ഹാജരാകണമെന്നു നിര്‍ദേശിച്ചു.

spot_img

Related Articles

Latest news