ചോറ്റാനിക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കര പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ചന്ദ്രദേവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ചോറ്റാനിക്കരയിലെ ചന്ദ്രദേവ് താമസിച്ചിരുന്ന വാടക വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ചന്ദ്രദേവിന്‍റേത് ആത്മഹത്യയാണെന്നും കാരണം വ്യക്തമല്ലെന്നും പൊലീസ് പറയുന്നു.
മുന്‍പ് കളമശ്ശേരി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.