ഇസ്ലാമാബാദ്- മൂന്നാഴ്ചക്കകം കോവിഡ് രോഗികളുടെ എണ്ണം മൂന്നു മടങ്ങ് വര്‍ധിച്ചതോടെ കോവിഡ് 19-ന്റെ നാലാം തരംഗത്തെ നേരിടാന്‍ തയാറെടുത്ത് പാകിസ്ഥാന്‍. 24 മണിക്കൂറിനിടെ 1980 പേരെയാണ് പുതുതായി രോഗം ബാധിച്ചത്. ജൂണ്‍ 21 ന് ഇത് 663 പേരായിരുന്നു. മേയ് 31 നുശേഷം വീണ്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാലുശതമാനം കടന്നിരിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ചക്കകം 27 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
വ്യാപാര സ്ഥാപനങ്ങളും വിനോദസഞ്ചാര മേലയും പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ധിച്ചതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ശക്തമായ സുരക്ഷയിലായിരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശം നല്‍കി.
പാകിസ്ഥാനില്‍ ഇതുവരെ 913,203 പേര്‍ രോഗമുക്തി നേടിയെങ്കിലും 2119 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.