വാക്സിന് ​പണമില്ല : പെട്രോള്‍ വില കൂട്ടി ഉണ്ടാക്കിയ പണം എന്തു ചെയ്തെന്ന് സിപിഎം

മോഡിയ്ക്ക് നന്ദി പറയുന്ന പരസ്യത്തിന് കോടികള്‍

ന്യൂഡല്‍ഹി: നാട്ടുകാര്‍ക്ക് വാക്സിന്‍ എത്തിക്കാന്‍ പണമില്ല, നരേന്ദ്രമോഡിയ്ക്ക് നന്ദി പറയുന്ന പരസ്യങ്ങള്‍ക്ക് ചെലവിടാന്‍ കോടികള്‍ ധൂര്‍ത്തടിയ്ക്കുകയാണെന്ന് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സിപിഎം. സംസ്ഥാനങ്ങള്‍ വാക്സിന്‍ കിട്ടാതെ വലയുമ്പോള്‍ വാക്സിനു പകരം വാക്സിന്‍ നല്‍കിയതിന് നന്ദി പറയുന്ന പരസ്യങ്ങള്‍ക്കായി കേന്ദ്രം കോടികള്‍ ചെലവിടുകയാണെന്നും പറഞ്ഞു.

പ്രതിഛായ മെച്ചപ്പെടുത്തുന്നതിലാണ് കേന്ദ്രത്തിന് താല്‍പ്പര്യം. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനോ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനോ അല്ല ശ്രദ്ധയെന്നും നരേന്ദ്രമോഡിയ്ക്കും കൂട്ടര്‍ക്കും മുഖംമിനുക്കലിലാണ്ണ് കണ്ണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിപറഞ്ഞു. ജനങ്ങളുടെ വികസനത്തിന് പണം ചെലവിടാതെ കേന്ദ്ര മന്ത്രിസഭ വികസിപ്പിക്കുന്നത് ഒരു പ്രയോജനമില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ വികസനത്തിന് വേണ്ടി പ്രയോജനപ്പെടുത്തേണ്ട പണം ധൂര്‍ത്തടിക്കാൻ ഉപയോഗിക്കുന്നത് അപഹാസ്യം ആണെന്നും പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ധന വിനിയോഗം 41.6 ശതമാനമായി കുറഞ്ഞു. പെട്രോള്‍ വില വര്‍ധനവിലൂടെ സമാഹരിച്ച തുക എവിടെയാണെന്നും യെച്ചൂരി ചോദിച്ചു.

മോഡി സര്‍ക്കാരിന്റെ പ്രചാരണ വിഭാഗത്തെ തീറ്റിപ്പോറ്റാനും മോഡിക്ക് പുതിയ വസതി നിര്‍മ്മിക്കാനും ആഢംബര വിമാനം വാങ്ങുവാനുമാണോ ഈ തുക ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ലോകമെമ്പാടുമുള്ള ഭരണകൂടം തങ്ങളുടെ ജനങ്ങളെ കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് സഹായിക്കാനും തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്താനും ശ്രമിക്കുമ്പോള്‍ ഇന്ത്യ കയ്യുംകെട്ടിയിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

spot_img

Related Articles

Latest news