വനത്തില്‍ വെടിയൊച്ച കേട്ടതിനെതുടര്‍ന്ന് റെയ്ഡ്,നായാട്ടുസംഘം പിടിയില്‍

മാനന്തവാടി വനത്തില്‍ വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ റെയ്ഡില്‍ ഒരാള്‍ പിടിയില്‍. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി തിരുവങ്ങാട് മൊയ്തീന്‍ (46) ആണ് പിടിയിലായത്. ആറംഗസംഘം  പോത്തിനെ വെടിവെച്ച് കൊന്ന്ഇറച്ചിയാക്കുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധനാ സംഘം ഇവിടെയെത്തിയത്. ഒരാളെ മാത്രമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പിടികൂടാനായത്. ഓടി രക്ഷപ്പെട്ട ബാക്കിയുള്ളവര്‍ക്കായുള്ള അന്വേഷണം നടക്കുകയാണ്.

 

കഴിഞ്ഞ ദിവസം രാത്രി ബാവലി അമ്പത്തിയെട്ടാംമൈല്‍ വനത്തിലായിരുന്നു സംഭവം. വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നുവെന്നാണ് വനംവകുപ്പ് പറയുന്നത്. സംഭവസ്ഥലത്ത് നിന്ന് മൂന്നു കത്തികള്‍, വെടിയുണ്ട, ബാഗ്, തുണികള്‍, ചാക്ക് എന്നിവ കണ്ടെടുത്തു. ഏകദേശം എട്ട് വയസുള്ള കാട്ട്‌പോത്താണ് വേട്ടയാടപ്പെട്ടത്. ഇതിന്റെ ജഡം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം വനത്തിലുപേക്ഷിച്ചു. ബാവലി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

spot_img

Related Articles

Latest news