മക്ക: ഹജ് കർമത്തിന്റെ സുപ്രധാന ഭാഗമായ അറഫ സംഗമത്തിനിടെ നമിറ മസ്ജിദിൽ ദുഹ്ർ, അസർ നമസ്കാരങ്ങൾക്ക് നേതൃത്വം നൽകാനും ഉദ്ബോധന പ്രസംഗം (ഖുതുബ) നടത്താനും ശൈഖ് ഡോ. ബന്ദർ ബലീലയെ ചുമതലപ്പെടുത്താൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഉന്നത പണ്ഡിതസഭാംഗവും വിശുദ്ധ ഹറമിലെ ഇമാമും ഖത്തീബുമാണ് ശൈഖ് ഡോ. ബന്ദർ ബലീല. ഉന്നത പണ്ഡിതസഭാംഗവും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ശൈഖ് അബ്ദുല്ല അൽമനീഅ് ആണ് കഴിഞ്ഞ വർഷത്തെ ഹജിന് അറഫ ഖുതുബ നിർവഹിച്ചത്.