പരിഹസിച്ചവരെ ട്രോളിയും വിജയിച്ചവരെ അഭിനന്ദിച്ചും അബ്ദുറബ്

മലപ്പുറം: പത്താം ക്ലാസ് പരീക്ഷയിൽ റെക്കോർഡ് വിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ചും തന്റെ കാലത്ത് നേടിയ വൻ വിജയത്തെ പരിഹസിച്ചവരെ ട്രോളിയും മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് രംഗത്ത്. യു.ഡി.എഫിന്റെ കാലത്ത് വിജയശതമാനം ഉയരുമ്പോൾ വിദ്യാർഥികളെ കഴിവിനെ അപമാനിക്കുകയും മന്ത്രിയെ ട്രോളുകയും ചെയ്യുന്നതാണ് സൈബർ സഖാക്കളുടെ സ്ഥിരം ജോലിയെന്ന് അബ്ദുറബ്ബ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പി.കെ അബ്ദുറബ്ബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
എസ്.എസ്.എൽ.സി വിജയശതമാനം 99.47, ഗോപാലേട്ടന്റെ പശുവില്ല, ആമിനത്താത്തയുടെ പൂവൻ കോഴിയില്ല,
സ്‌കൂളിന്റെ ഓട് മാറ്റാൻ വന്ന ബംഗാളിയുമില്ല. റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട് ഇജ്ജാതി ട്രോളുകളൊന്നുമില്ല. 2011 ൽ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് ഞാൻ മന്ത്രിയായിരുന്ന കാലത്തും വിജയശതമാനം കൂടിക്കൂടി വന്നു. 2012 ൽ 93.64%, 2013 ൽ 94.17%,2014 ൽ 95.47 %,2015 ൽ 97.99%, 2016 ൽ 96.59%.
യു.ഡി.എഫിന്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ
വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണി. 2016 മുതൽ പ്രൊഫസർ രവീന്ദ്രനാഥ് മന്ത്രിയായ ശേഷമുള്ള വിജയശതമാനവും
ഉയരത്തിൽ തന്നെയായിരുന്നു.
2017 ൽ 95.98%, 2018 ൽ 97.84%, 2019 ൽ 98.11%, 2020 ൽ 98.82%, ഇപ്പോഴിതാ 2021 ൽ 99.47% പേരും
എസ്.എസ്.എൽ.സിക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു.
വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ല, വിദ്യാർത്ഥികളെ, നിങ്ങളുടെ മിടുക്കു കൊണ്ടാണ്.
നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല.
ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.

spot_img

Related Articles

Latest news