ഐഎന്‍ടിയുസി നേതാവ് കെ സി രാമചന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും ഐ.എന്‍.​ടി.യു.സി ദേശീയ കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡൻറുമായ കെ.സി രാമചന്ദ്രന്‍ (81) നിര്യാതനായി,ദീര്‍ഘനാളായി കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: കനകലത

പ്രമുഖ ട്രേഡ് യൂണിയൻ നേതാവായ കെ.സി.രാമചന്ദ്രന്‍ നിരവധി യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്.വയനാട്-കോഴിക്കോട് ജില്ലകളുടെ വിഭജനത്തിന് മുൻപ് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. ഐ.എന്‍.ടി.യു.സി ദേശീയ പ്രവര്‍ത്തക സമിതി അംഗം , സംസ്ഥാന വൈസ് പ്രസിഡന്റ് , മുന്‍ ജില്ലാ പ്രസിഡന്റ്, മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഐ.എന്‍.ടി.യു.സി. സ്ഥാപക നേതാവ് , വിവിധ യൂണിയനുകളുടെ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പൊതു പ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്നിരുന്നു

പി.കെ.ഗോപാലന്‍, അഡ്വ.പി.വി.ശങ്കരനാരായണന്‍ അഡ്വ.വി.പി.മരക്കാര്‍ ഐ.പി. കൃഷ്ണന്‍ എന്നിവരോടൊപ്പം തൊഴിലാളി ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. തൊഴിലാളികളെ സംഘടിപ്പിക്കാനും ആനുകുല്യങ്ങള്‍ വാങ്ങി കൊടുക്കാനും മുന്‍നിരയില്‍ ഉണ്ടായിരുന്ന അദ്ദേഹം നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായി.

മേഴ്സി രവി മെമ്മോറിയല്‍ കള്‍ച്ചറല്‍ അവാര്‍ഡ് ,കെ.സാദിരിക്കോയ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം ഉള്‍പ്പെടെ ബഹുമതികളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. മുരളീധരന്‍, ഐ.എന്‍ ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, സി.ഐ.ടി.യു നേതാവ് എളമരം കരീം എം.പി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു

spot_img

Related Articles

Latest news