ഇന്ന് കടുത്ത നിയന്ത്രണങ്ങള്‍, ലോക്ഡൗണ മാറ്റം അവലോകന യോ​ഗത്തില്‍ ചര്‍ച്ചയാവും

തിരുവനന്തപുരം: വാരാന്ത്യ നിയന്ത്രണങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗണ്‍. ബക്രീദ് പ്രമാണിച്ച്‌ നാളെ മുതല്‍ മൂന്ന് ദിവസം ഇളവായതിനാല്‍ ഇന്ന് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനം. നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോ​ഗം ചേരും.

നിലവില്‍ നടപ്പിലാക്കുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ അശാസ്ത്രീയത ചൂണ്ടി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങളുടെ രീതി മാറ്റണമോ എന്ന കാര്യം ഇന്നത്തെ അവലോകന യോഗം ചര്‍ച്ച ചെയ്യും. വൈകുന്നേരം മൂന്നരയ്ക്കാണ് അവലോകന യോഗം.

നാളെ മുതല്‍ പെരുന്നാളിന്റെ ഭാ​ഗമായി ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും ആള്‍ക്കൂട്ടം നിയന്ത്രിക്കണം എന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ പൊലീസിന് നല്‍കി കഴിഞ്ഞു.

ചര്‍ച്ചകളെ തുടര്‍ന്ന് വ്യാപാരികളെ അനുനയിപ്പിക്കാനായെങ്കിലും കടകള്‍ തുറക്കുന്നതില്‍ സര്‍ക്കാരിന് വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടി വരും. എല്ലാ ദിവസവും കടകള്‍ രാത്രി എട്ടുവരെ തുറക്കാന്‍ അനുവദിക്കണം എന്ന നിര്‍ദേശമാണ് സര്‍ക്കാരിന് മുന്‍പിലുള്ളത്. ടിപിആര്‍ ഉയര്‍ന്ന മേഖലകള്‍ അടിച്ചിട്ട് മറ്റ് പ്രദേശങ്ങള്‍ക്ക് ഇളവ് നല്‍കുക എന്ന സാധ്യതയും സര്‍ക്കാര്‍ പരി​ഗണിച്ചേക്കും.

മാളുകള്‍ തുറക്കുന്നതും ഉടന്‍ പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല ഇന്ന് നടക്കുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച്‌ തീരുമാനമുണ്ടാകും.

spot_img

Related Articles

Latest news