തിരുവനന്തപുരം- ബലിപെരുന്നാളിനോട് അനുബന്ധിച്ച് കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് രംഗത്ത്. കോവിഡ് വ്യാപനത്തില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് അനുചിതമായ തീരുമാനമാണെന്ന് ഐ.എം.എ പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന യാത്രകള്‍ മാറ്റിവെച്ചു. ഇത്തരം ഒരു സാഹചര്യത്തില്‍ കേരളത്തിന്റേത് ദൗര്‍ഭാഗ്യകരമായ തീരുമാനമാണെന്നും ഐ.എം.എ വ്യക്തമാക്കി.
പെരുന്നാള്‍ പ്രമാണിച്ച് മൂന്ന് ദിവസം എ, ബി, സി മേഖലകളില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച്ച് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മേഖലകളിലും കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്. വ്യാപാരി വ്യാസായി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇളവുകള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തത്.