ബി ടെക് മലയാളത്തില്‍ പഠിക്കാം, പുതിയ അധ്യയന വര്‍ഷം മുതല്‍.

ന്യൂഡല്‍ഹി:  ഇം​ഗ്ലീഷിനോടുള്ള പേടികൊണ്ട് ഇനി ബിടെക് പഠിക്കാന്‍ മടിക്കണ്ട. മലയാളം ഉള്‍പ്പടെ 11 പ്രാദേശിക ഭാഷകളില്‍ കൂടി ഇനി ബിടെക് പഠിക്കാം. അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗണ്‍സിലാണ് പ്രാദേശിക ഭാഷയിലുള്ള പഠനത്തിന് അനുമതി നല്‍കിയതെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.മലയാളത്തെക്കൂടാതെ ഹിന്ദി, മറാഠി, തമിഴ്, തെലുഗു, കന്നഡ, ഗുജറാത്തി, ബംഗാളി, അസമി, പഞ്ചാബി, ഒഡിയ എന്നീ ഭാഷകളിലും പഠിക്കാം. എട്ടു സംസ്ഥാനങ്ങളിലെ 14 എന്‍ജിനിയറിങ് കോളേജുകളില്‍ പുതിയ അധ്യയന വര്‍ഷംമുതല്‍ പ്രാദേശിക ഭാഷകളില്‍ കോഴ്സുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Mediawings:

spot_img

Related Articles

Latest news