ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്; ഷാഫി പറമ്പിലിനെ ട്രോളി സോഷ്യൽ മീഡിയ

തിരുവനന്തപുരം : ഇന്ധന വിലവർദ്ധനവിനെതിരെ എംഎൽഎ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നടന്ന സൈക്കിൾ റാലിയ്‌ക്കെതിരെ സമൂഹ മാദ്ധ്യമങ്ങൾ പരിഹാസം. റാലിക്കിടെ ഷാഫി പറമ്പിലിൽ നടത്തിയ അഭിപ്രായ പ്രകടനമാണ്’ സമൂഹമാദ്ധ്യമത്തിൽ വ്യാപക പരിഹാസത്തിന് ഇടയാക്കിയത്. ഇതിനോടകം തന്നെ സൈക്കിൾ റാലിയുമായി ബന്ധപ്പെട്ട് ഷാഫിക്കെതിരെയുള്ള ട്രോളുകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു കഴിഞ്ഞു.

കായംകുളം മുതൽ തിരുവനന്തപുരം രാജ്ഭവൻവരെയായിരുന്നു റാലി. റാലിയിൽ സൈക്കിൾ ചവിട്ടി അവശനായ ഷാഫി പറമ്പിൽ അണികളോട് പദയാത്ര മതിയെന്ന് പറഞ്ഞിരുന്നു. ഇതാണ് വ്യാപക പരിഹാസത്തിന് ഇടയാക്കിയത്.

ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’ എന്നായിരുന്നു ഷാഫി ഒപ്പം സൈക്കിൾ ചവിട്ടുന്ന അണിയോട് പറഞ്ഞത്. ലൈവ് ആണെന്ന് അറിയാതെയായിരുന്നു പരാമർശം. പരിപാടി ലൈവ് ആണെന്ന് അണികൾ ഒർമ്മിച്ചതോടെ ഷാഫി ഡിലീറ്റ് ചെയ്യാൻ പറയുന്നതും വീഡിയോയിൽ ഉണ്ട്.

spot_img

Related Articles

Latest news