വെള്ളത്തില്‍ മുങ്ങി റോഡുകള്‍; വാഹനഗതാഗതവും ട്രെയിനുകളും നിലച്ചു
മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് ചെമ്പൂർ, വിക്രോളി പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്ന വിവിധ സംഭവങ്ങളില്‍ 24 പേര്‍ മരിച്ചു. ചെമ്പൂരിലെ വാഷി നാക പ്രദേശത്ത് ഒരു വീടിന്‍റെ ചുമര്‍ ഇടിഞ്ഞുവീണ് 17 പേരാണ് മരിച്ചത്. വിക്രോളിയിലെ പ്രാന്തപ്രദേശത്ത് അഞ്ച് ചെറിയ വീടുകള്‍ തകര്‍ന്ന് വീണ് ഏഴ് പേര്‍ മരിച്ചു.
കനത്ത മഴയില്‍ മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോണ്‍, ദാദര്‍, ഗാന്ധി മാര്‍ക്കറ്റ്, ചെമ്പൂർ , കുര്‍ള എല്‍ബിഎസ് റോഡ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വെയിലെയും വെസ്റ്റേണ്‍ റെയില്‍വെയിലെയും സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.17 ട്രെയിനുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു.