മംഗളൂരു : കൊങ്കണിലെ തുരങ്ക പാളത്തില്‍ ചെളിമൂടി ഗതാഗതം തടസ്സപ്പെട്ടു. തിവിം, – കര്‍മാലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ ഓള്‍ഡ് ഗോവ തുരങ്കത്തിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് ശ്രദ്ധയില്‍പ്പെട്ടത്.
തുരങ്കത്തിന്റെ മേല്‍ഭാഗം അടര്‍ന്നാണ് മണ്ണ് പാളത്തിലേക്ക് വീണത്. മണ്ണ് നീക്കാന്‍ മഴ പ്രതിസന്ധിയാകുന്നുണ്ട്. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ചിലത് പൂര്‍ണമായി റദ്ദാക്കി. തിങ്കളാഴ്ച അര്‍ധരാത്രി ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്ന് കൊങ്കണ്‍ റെയില്‍വേ ചീഫ് പിആര്‍ഒ എല്‍ കെ വര്‍മ പറഞ്ഞു.
മംഗളൂരു കുലശേഖരയില്‍ മണ്ണിടിഞ്ഞ് രണ്ട് ദിവസം ഗതാഗതം സ്തംഭിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്.
വഴിതിരിച്ചവ
തിങ്കളാഴ്ചത്തെ ലോകമാന്യതിലക് –തിരുവനന്തപുരം സെന്‍ട്രല്‍ നേത്രാവതി എക്സ്പ്രസ് (06345), ഞായറാഴ്ച പുറപ്പെട്ട നിസാമുദ്ദീന്‍ – എറണാകുളം എക്സ്പ്രസ് (02618 ), അമൃത്സര്‍ – കൊച്ചുവേളി പ്രതിവാര ട്രെയിന്‍ (04696) എന്നിവ പനവേല്‍, കര്‍ജാട്ട്, പുണെ ജങ്ഷന്, മീറജ് ജങ്ഷന്, ഹൂബ്ലി, കൃഷ്ണരാജപുരം, ഈറോഡ് ജങ്ഷന്, ഷൊര്‍ണൂര്‍ ജങ്ഷന് വഴി തിരിച്ചുവിട്ടു. എറണാകുളം – ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് ( 01 224), കൊച്ചുവേളി –പോര്‍ബന്തര്‍ പ്രതിവാര ട്രെയിന്‍ (09261), എറണാകുളം – അജ്മീര്‍ പ്രതിവാര ട്രെയിന്‍ (02977) എന്നിവ മഡ്ഗോവ, ലോണ്ട, മീറജ്, പുണെ ജംങ്ഷന്, കര്‍ജാട്ട്, പനവേല്‍ വഴിയും തിരിച്ചുവിട്ടു.
റദ്ദാക്കിയവ
മഡ്ഗോവ ജങ്ഷനില്‍നിന്ന് മുംബൈ സിഎസ്ടി വരെയും (01112) തിരിച്ചുമുള്ള ട്രെയിന്‍ ( 01113) തിങ്കളാഴ്ചത്തെ സര്‍വീസ് റദ്ദാക്കി. മംഗളൂരു ജങ്ഷന് – മുംബൈ സിഎസ്ടി ട്രെയിന്‍ മംഗളൂരുവിനും മഡ്ഗോവയ്ക്കും ഇടയിലുള്ള സര്‍വീസ് റദ്ദാക്കി. യാത്രക്കാരെ റോഡുമാര്‍ഗം തിവിമില്‍ എത്തിച്ച് പ്രത്യേക ട്രെയിനില്‍ മുംബൈക്ക് കൊണ്ടുപോയി.