കെഎസ്ആർടിസിയിൽ ഫെബ്രുവരി 23ന് കെ സ്വിഫ്റ്റിനെതിരെ പണിമുടക്ക്

തിരുവനന്തപുരം കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയൻ സംഘടനകൾ പണിമുടക്കിലേക്ക്. കെ സ്വിഫ്റ്റ് ഉപേക്ഷിക്കുക, ശമ്പള പരിഷ്‌ക്കരണം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബി.എം.എസും, ടി.ഡി.എഫും പണിമുടക്ക് പ്രഖ്യാപിച്ചത്. ഈ മാസം 23ന് 24 മണിക്കൂർ പണിമുടക്കാനാണ് സംഘടനകളുടെ തീരുമാനം.കെ.എസ്.ആർ.ടി.സിയിലെ പ്രശ്‌ന പരിഹാരത്തിന് സർക്കാർ യൂണിയൻ സംഘടനകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് കടക്കുന്നത്. കഴിഞ്ഞ 10 വർഷത്തോളമായി കെ.എസ്.ആർ.ടി.സിയിൽ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കിയിട്ട്. സ്വിഫ്റ്റിലൂടെ കെ.എസ്.ആർ.ടി.സി സ്വകാര്യ കമ്പനിയായി മാറും. ഇത്തരത്തിൽ കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാൻ സർക്കാരിന് താത്പ്പര്യമില്ലെന്നാണ് പ്രതിപക്ഷ യൂണിയൻ സംഘടനകളുടെ കുറ്റപ്പെടുത്തൽ.സ്വിഫ്റ്റ് പദ്ധതി നടപ്പിലാക്കിയാൽ മാത്രമെ പിരിച്ചുവിട്ട താത്ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കാൻ കഴിയുവെന്ന നിലപാടാണ് സർക്കാരിനുള്ളത്. സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാൻ സാധിക്കില്ലെന്നാണ് മനേജ്‌മെന്റിന്റെ തീരുമാനം.

 

Media wings:

spot_img

Related Articles

Latest news