അഫ്ഗാനില്‍ പിടിമുറുക്കി താലിബാന്‍, ഭരണം പിടിച്ചെടുക്കാനുള്ള പുറപ്പാട്

 

കാബൂള്‍- അഫ്ഗാനിസ്ഥാന്റെ 85 ശതമാനവും തങ്ങളുടെ നിയന്ത്രണത്തിലായതായി താലിബാന്‍. ബാക്കിയുള്ള 15 ശതമാനവും ഉടന്‍ പിടിച്ചെടുക്കും. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെ ആഞ്ഞടിക്കുകയാണ് താലിബാന്‍.

കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ കൊട്ടാരം വരെ റോക്കാറ്റാക്രമണത്തിന് ഇരയായി. പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയുടെ സഹായം തങ്ങള്‍ക്ക് ആവശ്യമില്ലെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നശിപ്പിക്കുന്ന നയമല്ല തങ്ങളുടേതെന്നും അപകീര്‍ത്തിപ്പെടുത്തുന്നത് ശത്രുക്കളുടെ തന്ത്രം മാത്രമാണതെന്നും താലിബാന്‍ വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ല. ഇനി ഭരണത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് ആവശ്യമായ അവകാശങ്ങള്‍ ഉറപ്പാക്കുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

 

 

 

.

spot_img

Related Articles

Latest news