ഫിറോസാബാദ്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ അശ്ലീല ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന ആരോപണത്തില്‍ യുപിയില്‍ കൊളേജ് അധ്യാപകനെ ജയിലലടച്ചതായി റിപ്പോര്‍ട്ട്. ആരോപണവിധേയനായ പ്രൊഫസര്‍ ഷഹര്യാര് അലി ഫിറോസാബാദിലെ കോടതിയിലെത്തി കീഴടങ്ങി ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.
എന്നാല്‍ അഡീഷണല്‍ ജഡ്ജി അനുരാഗ് കുമാര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പ്രൊഫസറെ ജയിലിലേക്ക് മാറ്റുകയായിരുന്നെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടുചെയ്യുന്നു. എസ് ആര് കെ കോളേജിലെ ചരിത്ര വിഭാഗം തലവനാണ് ഷഹര്യാര് അലി.
സ്മൃതി ഇറാനിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റില്‍ ഇയാള്‍ക്കെതിരെ ഫിറോസാബാദ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. തുടര്‍ന്ന് കോളേജ് ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തു. നേരത്തെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രൊഫസര്‍ ഷഹര്യാര് അലി നല്കിയ അപേക്ഷ സുപ്രീം കോടതിയും, പിന്നാലെ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയും തള്ളിയിരുന്നു.
പ്രൊഫസറുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വാദത്തിന് തെളിവില്ലെന്ന് കാണിച്ചായിരുന്നു ജസ്റ്റിസ് ജെ ജെ മുനീര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.