ഇന്ത്യയുടെ അതിർത്തി സംസ്ഥാനമായ ഉത്തരാഖണ്ഡിൽ വെള്ളപ്പൊക്കം. ഹിമാലയത്തിലെ നന്ദ ദേവി മലനിരകളിലുള്ള മഞ്ഞുപാളികളിലെ വൻ വിള്ളലാണ് കാരണം. ഇന്ന് രാവിലെയാണ് സംഭവം.
ചമോലി പട്ടണത്തിൽ വെള്ളം കയറി. ജനങ്ങളെ മാറ്റി പാർപ്പിച്ചു തുടങ്ങി. തപോവൻ പവർ പ്ലാന്റിന് കാര്യമായ കേടുപാടുകൾ പറ്റിയതായി സൂചനകൾ. ഇവിടെ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികലെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഉത്തരാഖണ്ഡ് മുഖ്യ മന്ത്രി ത്രിവേന്ദ്ര റാവത് സ്ഥലം സന്ദർശിക്കും. സമീപ പ്രദേശങ്ങളിലും ജാഗ്രത നിർദ്ദേശം. ഗംഗയുടെ തീര പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് .