ടെറിട്ടോറിയൽ ആർമിയിൽ ഓഫീസർ തസ്തികയിലേക്ക് ബിരുദധാരികളിൽ നിന്നപേക്ഷ ക്ഷണിച്ചിരിക്കുന്നു. 18നും 42നും ഇടയിൽ പ്രായമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. നിശ്ചിത ശാരീരിക യോഗ്യതകൾ വേണം. വൈദ്യശാസ്ത്ര പരിശോധനയുണ്ട്.
എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. 2021 സെപ്റ്റമ്പർ 21നാണ് പരീക്ഷ. നാല് മണിക്കൂർ സമയത്തേക്ക് ആകെ 200 മാർക്കിന്റെ രണ്ട് പേപ്പറുകളാണുള്ളത്. ഒന്നാമത്തെ പേപ്പറിൽ റീസണിങ്, എലിമെന്ററി മാത്തമാറ്റിക്സ്, പേപ്പർ രണ്ടിൽ പൊതുവിജ്ഞാനം, ഇംഗ്ലീഷ് എന്നിവയുമായിരിക്കും ചോദ്യങ്ങൾ.
ജയ്പൂർ, നാഗ്പൂർ, ദിമാപൂർ, ഹിസാർ, ശ്രീനഗർ, പുണെ, കൊൽക്കത്ത, ചണ്ഡീഗഡ്, ലക്നൗ, ബംഗളൂരു, സിലിഗുരി, ജലന്ധർ, പറ്റ്ന, ഹൈദരാബാദ്, ഗുവാഹത്തി, ഷിംല, ഉധംപൂർ എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. കൂടുതൽ സെൻ്ററുകളെ അറിയാൻ സൈറ്റ് കാണണം.
പ്രതിരോധസേനകളിലൊ പൊലീസിലൊ സേവനമനുഷ്ഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. www.jointerritorialarmy.nic.inhttp://www.jointerritorialarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗ: 19.